Connect with us

Ongoing News

കോറല്‍ ഓറഞ്ച് നിറത്തില്‍ റെഡ്മി നോട്ട് 8 പ്രോ

Published

|

Last Updated

ബീജിംഗ് | പുതിയ കോറല്‍ ഓറഞ്ച് നിറത്തില്‍ പരിഷ്‌കരിച്ച പതിപ്പുമായി റെഡ്മി നോട്ട് 8 പ്രോ. നോട്ട് 8 പ്രോ അവതരിപ്പിച്ച് ഒരു വര്‍ഷമാകുമ്പോഴാണ് പ്രത്യേക പതിപ്പ് ഇറക്കിയത്. ഇതോടെ അഞ്ച് നിറങ്ങളില്‍ റെഡ്മി നോട്ട് 8 പ്രോ ലഭിക്കും.

കഴിഞ്ഞ വര്‍ഷം അവസാനം ഇലക്ട്രിക് ബ്ലൂ നിറത്തില്‍ ഇറക്കിയിരുന്നു. ട്വിലൈറ്റ് ഓറഞ്ച് ജനുവരിയിലും ഇറക്കി. കോറല്‍ ഓറഞ്ച് നിറത്തിലുള്ള ഫോണ്‍ ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലാണ് ലഭിക്കുക.

കോറല്‍ ഓറഞ്ച് പതിപ്പിന് വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്പാദകരായ ഷവോമിയുടെ ട്വീറ്റില്‍ വിലയെ സംബന്ധിച്ച് പറയുന്നില്ല. റെഡ്മി നോട്ട് 8 പ്രോ കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. 14,999 മുതല്‍ 17,999 വരെയായിരുന്നു അന്നത്തെ വില.