Connect with us

Health

മൂക്കിലെ ദശ: കാരണങ്ങളും ലക്ഷണങ്ങളും

Published

|

Last Updated

ദീര്‍ഘകാലമായ അണുബാധയുടെ ഭാഗമായി മൂക്കിനകത്ത് നീരുവന്ന് കെട്ടുന്നത് മൂലമാണ് ദശ (nasal polyp) ഉണ്ടാകുന്നത്. മ്യൂകസ് മെംബ്രയ്‌ന്റെ വീക്കമാണിത്.

കാരണങ്ങള്‍

അലര്‍ജിയാണ് മൂക്കില്‍ ദശ വളരുന്നതിന്റെ പ്രധാന കാരണം. ജനിതകമായും ഉണ്ടാകും. അജ്ഞാത കാരണങ്ങള്‍ കൊണ്ടും ദശവളര്‍ച്ച കാണപ്പെടുന്നുണ്ട്. കൂടെക്കൂടെ തുമ്മലുള്ളവര്‍, പൊടി, തണുപ്പ്, ചൂട് തുടങ്ങിയവയോടുള്ള അലര്‍ജി തുടങ്ങിയവയുള്ളവര്‍ക്കാണ് മൂക്കിലെ ദശ കൂടുതലായി കണ്ടുവരുന്നത്. ഇത് ആസ്ത്മയായി മാറാനും സാധ്യതയുണ്ട്. കുട്ടികള്‍ക്ക് ചെവിയില്‍ അണുബാധയും വരാം.

ലക്ഷണങ്ങള്‍

തുടര്‍ച്ചയായ മൂക്കടപ്പ്, അലര്‍ജി, തലവേദന. രണ്ടുവശത്തുമുള്ള ദശവളര്‍ച്ചക്കാണ് കടുത്ത തലവേദനയുണ്ടാകുക. ദശവളര്‍ച്ച കടുക്കുമ്പോള്‍ ഗന്ധം തിരിച്ചറിയാനാകാത്ത അവസ്ഥയുമുണ്ടാകും. കൂടുതല്‍ കടുത്ത ഘട്ടത്തിലെത്തുമ്പോള്‍ മൂക്കിന്റെ രൂപം മാറും. മൂക്ക് പരന്നിരിക്കും. ഇവര്‍ക്ക് മൂക്കിന്റെ പാലത്തിന് ചുറ്റുമായിട്ട് കറുത്ത പുള്ളികളുണ്ടാകും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.വിനീത സജീവ്, ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ്, എ ഐ എച്ച് എം എസ് ഹോമിയോപ്പതി.

Latest