National
പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ 11 പേര്‍ മരിച്ച നിലയില്‍

ജോധ്പൂര്‍| പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ 11 കര്‍ഷകരെ രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫാമില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. ദെച്ചു പ്രദേശത്തെ ലോദ്ത്ത ഗ്രാമത്തിലാണ് സംഭവം. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം രാത്രി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്നും എസ് പി രാഹുല്‍ ഭരത് പറഞ്ഞു.
മരണകാരണം ഇതുവരെ കണ്ടെത്താനായില്ലെന്നും എന്നാല്‍ ഇവിടെ നിന്ന് ചില രാസവസ്തുക്കള്‍ കണ്ടെത്തിയതായും എസ് പി പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഭില്‍ സമുദായത്തില്‍പ്പെട്ടവരാണ് മരിച്ചത്. മൃതദേഹത്തില്‍ പരുക്കേറ്റതിന്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല.
ഫോറന്‍സിക് ഉദ്യോഗസ്ഥരും ഡോഗ്‌സ്വകാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളുവെന്ന് എസ് പി പറഞ്ഞു. കുടുംബത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാവാം ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാകുന്നതെന്നും എസ് പി കൂട്ടിചേര്‍ത്തു.