Connect with us

Covid19

കൊവിഡ്: സംസ്ഥാനത്ത് നാല് പേർ കൂടി മരിച്ചു

Published

|

Last Updated

സി സി രാഘവൻ

തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്(71) കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യക്കും മകനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് വൈറസ് ബാധിച്ച് മരിച്ചത്. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച മറ്റൊരാൾ. 52 വയസ്സായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.

കരൾ, വൃക്ക രോഗബാധിതനായ പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ ഐ വി ലാബിലേക്ക് അയച്ചു.

---- facebook comment plugin here -----

Latest