Connect with us

Covid19

ഇന്ത്യയിലെ കൊവിഡ് സജീവ കേസുകളിലെ 17 ശതമാനവും 16 ജില്ലകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി| ദേശീയ, സംസ്ഥാനങ്ങളുടെ ശരാശരിയേക്കാള്‍ കൊവിഡ് മരണനിരക്ക് ജില്ലകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ആശങ്ക സൃഷ്ട്ടിക്കുന്നു. ഇപ്പോള്‍ കേന്ദ്രം ഈ 16 ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദരീകരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. നാല് സംസ്ഥാനങ്ങളിലെ 16 ജില്ലകളിലാണ് കൊവിഡ് കൂടുതല്‍ പ്രശ്‌നം കണ്ടെത്തുന്നത്.

ഇന്ത്യയിലെ കൊവിഡ് സജീവ കേസുകളിലെ 17 ശതമാനവും ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, കര്‍ണാടകയിലെ ബെല്‍ഗാവി, ബെംഗളൂരു, കല്‍ബുര്‍ഗി, ഉടുപ്പി, തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചിപുരം, റാണിപട്ട്, തേനി, തിരുവള്ളൂര്‍, തിരുച്ചിറപള്ളി, തൂത്തുകുടി, വിരുദ്ധനഗര്‍, തെലങ്കാനയിലെ ഹൈദരാബാദ്, മെഡച്ചല്‍ മാല്‍ക്കഗിരി തുടങ്ങിയ 16 ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ദിവസം കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍ പരിശോധന നടത്തുന്നത് കുറവാണ്.

അതേസമയം, ഈ ജില്ലകളിലെ ഉയര്‍ന്ന കൊവിഡ് മരണനിരക്ക് വര്‍ധിപ്പിക്കുന്ന ഘടകങ്ങളെ സംബന്ധിച്ച് വിശകലനം ചെയ്യുന്നതിനും മരണ നിരക്ക് കുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വേണ്ടി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അതത് ജില്ലാ, സംസ്ഥാന ഭരണകൂടങ്ങളുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തി.

കൊവിഡ് ഫലപ്രദമായി നിയന്തിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കേന്ദ- സംസ്ഥാന ഏകോപിത തന്ത്രത്തിന്റെ ഭാഗമാണ് ഇത്. മരണനിരക്ക് കുറക്കുന്നതിന് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജില്ലകളോട് ഉത്തരവിട്ടു. നാല് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

Latest