Connect with us

Covid19

കൊവിഡ്: സഊദിയില്‍ 38 മരണം; 1,567 പുതിയ രോഗികള്‍

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 38 പേര്‍ മരിക്കുകയും, 1,567 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1,859 പേര്‍ രോഗമുക്തി നേടി. സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,093 ആയി. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 285,793 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇവരില്‍ 248,948 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തരുടെ നിരക്ക് 87.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 33,752 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,892 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് (89), ഹാഇല്‍ (79), മക്ക (79), അല്‍-ഹുഫുഫ് (64), ജിസാന്‍ (60), ദമാം (60), ജിദ്ദ (58) ബുറൈദ (46), മദീന (46), അബഹ (46) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത്

Latest