Connect with us

Kerala

അതിതീവ്ര മഴക്ക് സാധ്യത; വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത് ദിവസങ്ങളിലായി അതിതീവ്ര മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും ആഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയിലും എട്ടിന് ഇടുക്കിയിലും ഒമ്പതിന് വയനാട്ടിലുമാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
ആഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയിലും റെഡ് അലര്‍ട്ട് ആണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പകല്‍ സമയത്തു തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളും തീയതിയും
ആഗസ്റ്റ് ആറ്: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഏഴ്: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
എട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഒമ്പത്: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട്
ആഗസ്റ്റ് ആറ്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ഏഴ്: ആലപ്പുഴ, കോട്ടയം.
എട്ട്: തിരുവനന്തപുരം, കൊല്ലം.
ഒമ്പത്: എറണാകുളം, തൃശൂര്‍, പാലക്കാട്.
പത്ത്: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

Latest