Connect with us

National

ബംഗാള്‍ സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാള്‍ സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കൊല്‍ക്കത്ത ആശുപത്രിയില്‍ വെച്ചായിരുന്നു അനിഷേധ്യ നേതാവിന്റെ അന്ത്യം.

പശ്ചിമബംഗാളിലെ മുതിര്‍ന്ന ട്രേഡ് യുണിയന്‍ നേതാവായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി. ചക്രബര്‍ത്തിയുടെ മരമത്തില്‍ സിപിഎം അനുശോചിച്ചു. ചക്രബര്‍ത്തിയുടെ മരണത്തില്‍ തങ്ങള്‍ അതീവ ദുഖം പ്രകടിപ്പിക്കുന്നുവെന്നും സിപിഎം പറഞ്ഞു.

ട്രേഡ് യുണിയന്‍ നേതാവായ അദ്ദേഹം മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും അവരുടെ ശബ്ദത്തെയാണ് നഷ്ട്ടപ്പെട്ടത്. അദ്ദേഹത്തിന്റെ സ്മരണയില്‍ പതാക താഴ്ത്തിക്കെട്ടുമെന്നും സിപിഎം പറഞ്ഞു.

---- facebook comment plugin here -----

Latest