Connect with us

Gulf

ചക്കനാത്തിനെ ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്ന്

Published

|

Last Updated

ഷാർജ | ഷാർജ കെ എം സി സി സംസ്ഥാന പ്രവർത്തക സമിതി യോഗം ആക്ടിംഗ് പ്രസിഡന്റ് കബീർ ചാന്നാങ്കരയുടെ അധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായ സൈദ് മുഹമ്മദ് അൽ തഖ്‌വ, അബ്ദുല്ല ചേലേരി, ത്വയ്യിബ് ചേറ്റുവ, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, മുജീബ് തൃക്കണ്ണാപുരം, സക്കീർ കുമ്പള സംസാരിച്ചു. കെ ടി കെ മൂസ സ്വാഗതവും ബഷീർ ഇരിക്കൂർ നന്ദിയും പറഞ്ഞു. യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ കാരണത്താൽ ഷാർജ കെ എം സി സി ജന. സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്തിനെ കെ എം സി സി പദവികളിൽ നിന്ന് നീക്കിയും തൽസ്ഥാനത്തേക്ക് ആക്ടിംഗ് ജനറൽ സെക്രട്ടറിയായി കെ ടി കെ മൂസയെ നിർദേശിച്ചും യു എ ഇ കെ എം സി സി കേന്ദ്ര കമ്മിറ്റി കൈകൊണ്ട തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. കെ ടി കെ മൂസയെ ജന. സെക്രട്ടറിയായി സ്ഥിരപ്പെടുത്തുകയും ചെയ്തു.

---- facebook comment plugin here -----

Latest