Connect with us

Covid19

കൊവിഡ് :  ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രി വിട്ടു

Published

|

Last Updated

ഭോപ്പാൽ| കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 25നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് ദിവസം കൂടി വീട്ടിൽ ക്വാറന്റീനിൽ തുടരാനും ആരോഗ്യം നിരീക്ഷിക്കാനും ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്കായിരുന്നു.

Latest