Connect with us

National

പശ്ചിമബംഗാളില്‍ സ്‌ഫോടനം; ആളപായമില്ല

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമബംഗാളില്‍ ബീര്‍ബും ജില്ലയില്‍ സ്‌ഫോടനം നടന്നതായി പോലീസ് പറഞ്ഞു. ജലനഗര്‍ ഗ്രാമത്തിലെ ഒരു വീടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നതായും ക്രൂഡ് ബോംബുകള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സ്‌ഫോടനം നടന്ന വീട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെയ്ഖ് ഷൗക്കത്തിന്റേതാണെന്ന് പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആളപയമുണ്ടായില്ല.

അതേസമയം, കഴിഞ്ഞ കുറെ നാളുകളായി തങ്ങള്‍ ആ വീട്ടില്‍ താമസമില്ലെന്നും എങ്ങനെയാണ് അവിടെ ബോംബ് സൂക്ഷിച്ചതെന്നും അറിയില്ലെന്ന് ടിഎംസി പ്രവര്‍ത്തകന്‍ ഷൗക്കത്ത് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest