Connect with us

Covid19

പി പി ഇ സ്യൂട്ട് ധരിച്ച് കൊവിഡ് കെയർ സന്ദർശിച്ച ബി ജെ പി. എം എൽ എ ക്കെതിരെ കേസ്

Published

|

Last Updated

ബി ജെ പി. എം എൽ എ സുദീപ് ബർമൻ പി പി ഇ സ്യൂട്ടും ധരിച്ച് കൊവിഡ് കെയർ സെന്ർരറിൽ

അഗർത്തല| കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചതിനും അനധികൃതമായി കൊവിഡ് കെയർ സെന്ററിനുള്ളിൽ പ്രവേശിച്ചതിനും ബി ജെ പി എം എൽ എക്കെതിരെ കേസ്. നിയമസഭാംഗവും മുൻ ത്രിപുര ആരോഗ്യമന്ത്രിയുമായി സുദീപ് റോയ് ബർമനെതിരെയാണ് കേസെടുത്തത്. ഞായറാഴ്ചയാണ് സ്വന്തം മണ്ഡലമായ അഗർത്തലയിലെ കൊവിഡ് കെയർ സെന്ററിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പി പി ഇ കിറ്റും ധരിച്ച് എം എൽ എ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയത്.

സന്ദർശന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് സുദീപ് ബർമനെതിരെ കേസെടുത്ത വെസ്റ്റ് ത്രിപുര മജിസ്‌ട്രേറ്റ് 14 ദിവസം ക്വാറന്റീനിൽ പോകാനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പോകാനുള്ള നിർദേശം ബി ജെ പി. എം എൽ എ തള്ളി. തനിക്ക് ലഭിക്കും മുമ്പ് നോട്ടീസിന്റെ കോപ്പി എങ്ങനെ മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും ലഭിച്ചെന്ന്        സുദീപ് ബർമൻ ചോദിച്ചു. കൊവിഡ് കെയർ സെന്ററുകളിൽ ഭക്ഷണ വിതരണത്തിലടക്കം ക്രമക്കേടുകളുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് പോയത്. രോഗികളുടെ സുരക്ഷക്കും സൗകര്യത്തിനുമാണ് താൻ പ്രധാന്യം നൽകിയതെന്നും ബർമൻ പറഞ്ഞു.

അതേസമയം ആരോഗ്യക്ഷേമ മന്ത്രാലയം നിശ്ചയിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച എം എൽ എ കുറ്റക്കാരനാണെന്നാണ് കോടതി വിധി.

Latest