Connect with us

National

മുംബൈയില്‍ രണ്ട് ദിവസം കൂടി കനത്ത മഴ തുടരും

Published

|

Last Updated

മുംബൈ| മണ്‍സൂണ്‍ ശക്തമായതോടെ മുംബൈയിലും താനൈയിലും രണ്ട് ദിവസം കൂടി മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് 4.51 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ മഴ ശക്തമായതോടെ പല പ്രവൃത്തികളും തടസ്സപ്പെട്ടു.

ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 10 മണിക്കൂറിനിടെ 230 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നാല്, അഞ്ച് തീയ്യതികളില്‍ മുംബൈക്കാര്‍ പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

---- facebook comment plugin here -----

Latest