Connect with us

National

നാളെ നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Published

|

Last Updated

ലക്‌നൗ| അയോധ്യയില്‍ നാളെ നടക്കുന്ന രാം മന്ദിര്‍ ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാവും അയോധ്യയില്‍ എത്തുക. രണ്ട് മണിക്കൂര്‍ നേരം ചടങ്ങില്‍ പങ്കെടുക്കമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മോദിയോടൊപ്പം ചില ഉന്നത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ 9.30ഓടെ പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന മോദി അവിടെ നിന്ന് 11.30ഓടെ അയോധ്യയിലെത്തും. അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാവും ചടങ്ങില്‍ പങ്കെടുക്കുക.

ഇന്നലെ മുതല്‍ അയോധ്യയില്‍ മതപരമായ ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്ര തറകല്ലിടീല്‍ ഉച്ചക്ക് 12.40 ഓടെ നടക്കും. ഒന്നര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ചടങ്ങാണ് നടക്കുക. ചടങ്ങ് നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകള്‍ വെച്ച് മറച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ മാത്രമെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടുള്ളുവെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Latest