Connect with us

Covid19

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 52,972 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് 52,972 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെയാണ് 52,972 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതിരുടെ എണ്ണം 18.03,695 ആയി.

24 മണിക്കൂറിനിടെ 771 പേര്‍ മരിച്ചതോടെ മരണസംഖ്യ 38,135 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ പറഞ്ഞു. 2.11 ശതമാനമാണ് രോഗത്തെ തുടര്‍ന്നുള്ള രാജ്യത്തെ മരണ നിരക്ക്.

അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. പതിനൊന്ന് ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി. രാജ്യത്ത് റിക്കവറി റേറ്റ് 65.76 ശതമാനമാണ്. നിലവില്‍ 5,79,357 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2,02,02,858 പേരുടെ സാമ്പിള്‍ പരിശോധന നടത്തിയെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു.

അതേസയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മെദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest