Connect with us

National

രാജ്യത്ത് തൊഴില്‍ രഹിതരായ ജനം നഗരങ്ങളില്‍ നിന്ന് കൂട്ടപ്പലായനം ചെയ്യുന്നു: അഖിലേഷ്

Published

|

Last Updated

ലഖ്‌നോ : രാജ്യത്തെ തകര്‍ന്ന സാമ്പത്തിക അവസസ്ഥയിലും കൊവിഡ് വ്യാപനത്തിലും കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കൊവിഡ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തു. തൊഴില്‍ രഹിതരായ ജനം നഗരങ്ങളില്‍ നിന്ന് കൂട്ടപ്പലായനം ചെയ്യുകയാണ്. ലോക്ഡൗണ്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും അഖിലേഷ് ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

കൊവിഡ് കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തിയും സാമ്പത്തിക അവസ്ഥയും സുരക്ഷിതമല്ലാതായിരിക്കുന്നു. ബേങ്കുകളുടെ നിലനില്‍പ്പും അപകടത്തിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ പരാജയമാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞില്ല.

നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം കേന്ദ്രം ക്രൂരമായി വേട്ടയാടുകയാണെന്നും അഖിലേഷ് പറഞ്ഞു. നെറ്റിസണിനെതിരെയും ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest