Connect with us

Covid19

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. രോഗം പടര്‍ന്ന് പിടിക്കുന്ന കൊണ്ടോട്ടി മേഖലയില്‍ ഇത് മൂന്നാമത്തെ കൊവിഡ് മരണമാണ്.

29നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളും ഉള്‍പ്പടെ കോയാമുവിന്റെ കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മരിച്ച രണ്ടു പേര്‍ക്ക്കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ അജിതനും (55) വെള്ളിയാഴ്ച രാത്രി മരിക്കുകയുണ്ടായി.ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു. ഭാര്യയില്‍നിന്നാണ് അജിതന് രോഗം പകര്‍ന്നത്.

Latest