Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു; പവന് 40,000 പിന്നിട്ടു

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 40,160 രൂപയും ഗ്രാമിന് 5, 020 രൂപയുമാണ് ഇന്നത്തെ വില. രാജ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

കൊവിഡ് വ്യാപനത്തിനിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത.

Latest