Connect with us

Saudi Arabia

മലയാളി നഴ്‌സ് സഊദിയില്‍ മരിച്ചു

Published

|

Last Updated

ബുറൈദ | മലയാളി നഴ്‌സ് സഊദിയിലെ ബുറൈദയില്‍ മരിച്ചു. സഊദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ഖസീം പ്രവിശ്യയിലെ ഉനൈസയിലെ കിംഗ് സഊദി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ജോലി ചെയ്തുവരികയായിരുന്ന ആലപ്പുഴ ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗീസ്- ലിസമ്മ ജോര്‍ജ്ജ് ദമ്പതികളുടെ മകള്‍ ലിന്റു ലിസാ ജോര്‍ജ് ആണ് മരിച്ചത്.

ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലെ ജീവനക്കാരനാണ് .ഒരു വര്‍ഷം മുന്‍പാണ് വിവാഹിതയായത് .നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിന് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

---- facebook comment plugin here -----

Latest