Connect with us

Covid19

കോഴിക്കോട്ട് മാതാവിന് പിന്നാലെ മകള്‍ മരിച്ചതും കൊവിഡ് മൂലം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മകള്‍ക്കുടെ മരണവും കൊവിഡ് മൂലമമെന്ന് സ്ഥിരീകരിച്ചു. കരിക്കാംകുളം കൊളക്കാട്ടുവയല്‍ റുഖിയ(67) രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ റുഖിയ്യയുടെ മകള്‍ കാരപ്പറമ്പ് സ്വദേശി ഷാഹിദയും (50) മരിച്ചിരുന്നു. ഷാഹിദയുടെ പരിശോധനാഫലവും പോസിറ്റീവായി.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഷാഹിദ. ഇന്നലെ രാവിലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

റുഖിയയുടെ വീട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബത്തില്‍ പെട്ട 14 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റുഖിയയുടെ സാമ്പിള്‍ ശേഖരിച്ചത്. റുഖിയയുടെ ഫലവും മരണശേഷമാണ് ലഭിച്ചത്.