Connect with us

Covid19

സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം കൂടി

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70), തൃശൂരിലെ ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് പള്ളന്‍ (71) എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് കരിക്കാംകുളം കുളക്കാട്ടുവയലില്‍ ഷാഹിദ (52), കോട്ടയത്തെ ചുങ്കം നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) എന്നിവരുടെയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇവരില്‍ ഷാഹിദ അര്‍ബുദ രോഗിയായിരുന്നു. വ്യാഴാഴ്ച ഷാഹിദയുടെ മാതാവ് റുഖിയ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയത്തെത് ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പനി, ചുമ തുടങ്ങിയവ ബാധിച്ച് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ഖാദറിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈമാസം 19 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.

അബ്ദുല്‍ റഹ്മാന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള അഞ്ചാമത്തെ മരണമാണിത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വര്‍ഗീസ് മരിച്ചത്. ജൂലൈ 18നാണ് ഇദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കെ എസ് ഇ ബിയില്‍ ജീവനക്കാരനായ മകനും പിന്നീട് ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest