Gulf
ഈ വർഷം ആദ്യ പകുതിയിൽ ഷാർജ പോലീസ് കൈകാര്യം ചെയ്തത് എട്ട് ലക്ഷം ഫോൺ കോൾ

ഷാർജ | ഈ വർഷം ആദ്യ പകുതിയിൽ 810,283 കോളുകൾ ലഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡിലെ സെൻട്രൽ ഓപ്പറേഷൻ റൂം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി. ഓപ്പറേഷൻ റൂമിൽ അടിയന്തര കേസുകൾക്കായി നിയുക്തമാക്കിയ 999 നമ്പറിൽ 655,702 ഫോൺ കോളുകളും അല്ലാത്തവർക്കായി സജ്ജീകരിച്ച 901 നമ്പറിലൂടെ 154,581 കോളുകളും ലഭിച്ചതായി ഷാർജ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹ്്മദ് സഈദ് അൽനാഗൂർ പറഞ്ഞു.
അടിയന്തിര കേസുകൾ, പൊതുവായ അന്വേഷണങ്ങളും ഈ കാലയളവിൽ നൽകിയ പോലീസ് സേവനങ്ങളും ഇവയെല്ലാം ഫലപ്രദമായ രീതിയിലാണ് കൈകാര്യം ചെയ്തു. എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന് അനുസൃതമായി ഷാർജ പോലീസിന്റെ നടത്തി വരുന്ന ഉദ്യമങ്ങളുടെ ഭാഗമായാണ് ഇത്രയും കോളുകൾ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുരുതരമായ അപകടങ്ങളും അടിയന്തിര കേസുകളും മാത്രം റിപ്പോർട്ട് ചെയ്യുന്നതിനായി 999 നമ്പറിലും ചെറിയതും മറ്റുള്ളതും 901ലും റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.