National
രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം: കേന്ദ്രമന്ത്രിക്ക് നോട്ടീസ്

ന്യൂഡല്‍ഹി| കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് നോട്ടീസ് നല്‍കി. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി മുഖേന നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് എഡിജിപി അശോക് റാത്തോര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാന്‍ ചീഫ് വിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായ മൂന്ന് ഓഡിയോ ടേപ്പുകളെ സംബന്ധിച്ച പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ് ഒ ജി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗജേന്ദ്ര സിങ്ങ് അടക്കമുള്ളവര്‍ സസമാരിക്കുന്ന ഓഡിയോ ടേപ്പാണ് പുറത്തായത്.
അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ എങ്ങനെ അട്ടിമറിക്കാം എന്നത് സംബന്ധിച്ചാണ് ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് വിമത എം എല്‍ എമാരായ സര്‍ദാര്‍ശഹര്‍,ബന്‍വാര്‍ലാല്‍ വര്‍മ്മ, ബിജെപി നേതാവ് സഞ്ജയ് ജയിന്‍ എന്നിവരാണ് ഗൂഡാലോചന നടത്തിയ മറ്റുള്ളവര്‍. ജയിനെ കഴിഞ്ഞ ദവസം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, മന്ത്രി ശെഖാവത്തും, ശര്‍മ്മയും തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓഡിയോ ടേപ്പ് വ്യാജമാണെന്ന് അവര്‍ ആരോപിച്ചു. ഓഡിയോ ടേപ്പിലുള്ള ശബ്ദം തന്റേതല്ല. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.