Connect with us

National

പട്‌ന എയിംസ് ഇന്ന് മുതൽ കൊറോണ വൈറസ് വാക്‌സിൻ മനുഷ്യശരീരത്തിൽ പരീക്ഷിച്ച് തുടങ്ങും

Published

|

Last Updated

പാട്‌ന| ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊവിഡ് 19 പ്രതിരോധ വാക്‌സിൻ മനുഷ്യ ശരീരത്തിൽ ഇന്ന് മുതൽ പരീക്ഷിച്ച് തുടങ്ങും. ആശുപത്രി അതോറിറ്റി തിരഞ്ഞെടുത്ത 18 സന്നദ്ധപ്രവർക്കരിലാണ് ആദ്യ പരീക്ഷണം നടത്തുക.

മരുന്ന് പരീക്ഷണത്തിന് സമ്മതം അറിയിച്ച് നിരവധി ആളുകളാണ് എയിംസുമായി ബന്ധപ്പെട്ടത്. എന്നാൽ 18 നും 55 നും ഇടയിൽ പ്രായമുള്ളവരെയാണ് അധികൃതർ തെഞ്ഞെടുത്തത്. ഇവർക്ക് ഇന്ന് മെഡിക്കൽ പരിശോധന നടത്തും. അവരുടെ റിപ്പോർട്ടുകൾ വിശകലനം ചെയ്തതിന് ശേഷമേ മരുന്ന് പരീക്ഷണ നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളൂ.

ഐ സി എം ആറിന്റെ മാർഗനിർദേശങ്ങൾ പ്രകാരം, പരിശോധനയിൽ കുഴപ്പം ഒന്നും ഇല്ലാത്തവർക്ക് വാക്‌സിന്റെ ആദ്യകുത്തിവെപ്പ് നൽകും. തുടർന്ന് 2-3 മണിക്കൂർ ഇവർ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. കുഴപ്പമൊന്നും ഇല്ലെങ്കിൽ വീട്ടിലേക്ക് അയക്കും. മൊത്തം മൂന്ന് കുത്തിവെപ്പുകളാണ് രോഗികൾക്ക് നൽകുന്നത്.

കൊറോണ വൈറസ് വാക്‌സിൻ ട്രയൽ നടത്തുന്നതിന് ഐസിഎംആർ തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ഒന്നാണ് പട്‌നയിലെ എയിംസ്.

---- facebook comment plugin here -----

Latest