Connect with us

Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിസോധന. ഇന്നും ഇന്നലെയുമായി രണ്ട് തവണയാണ് പരിശോധന. സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ശിവശങ്കര്‍ ഒരു വര്‍ഷമായി താമസിക്കുന്നത്.

റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. സെക്രട്ടേറിയറ്റില്‍ സ്ഥലമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക കൊടുത്ത് ഫ്‌ളാറ്റില്‍ ഓഫീസ് മുറി കണ്ടെത്തിയത് നേരത്തെയും വിവാദത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ശിവശങ്കര്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അരോപണങ്ങളെത്തുടര്‍ന്ന് ഐ ടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ സര്‍ക്കാര്‍ നീക്കുകയായിരുന്നു.

---- facebook comment plugin here -----

Latest