Connect with us

Covid19

സിലബസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് സി ബി എസ് ഇ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യയന കാലയളവ് കുറഞ്ഞ സാഹചര്യത്തില്‍ സിലബസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സി ബി എസ് ഇ തീരുമാനം. പുതിയ സിലബസ് ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ചെയര്‍മാന്‍ മനോജ് അഹൂജ അറിയിച്ചു. ഓരോ ക്ലാസിലെയും സിലബസിന്റെ മൂന്നിലൊന്നു ഭാഗമാണ് വെട്ടിച്ചുരുക്കുക.

അതിനിടെ, 25 ശതമാനം കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ സിലബസ് ഐ സി എസ് ഇ പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാനങ്ങളും പാഠ്യപദ്ധതി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങി. കേരള സിലബസിന്റെ കാര്യത്തില്‍ തീരുമാനം ഈയാഴ്ച ഉണ്ടാകും.

Latest