Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ്- 19 ബാധിച്ച് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി യൂസുഫ് (66) ആണ് മരിച്ചത്. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു.

കളമശ്ശേരി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 28 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 26 ആയി.

സഊദിയില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയവെ ശനിയാഴ്ച മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.