Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 30 കിലോ സ്വര്‍ണമാണ് കാര്‍ഗോയില്‍ വച്ച് പിടിച്ചെടുത്തത്. യു എ ഇ കോണ്‍സുലേറ്റിലേക്കു വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍, ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്നാണ് പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത്.

നയതന്ത്ര ഓഫീസിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സംഭവത്തില്‍ ഡി ആര്‍ ഐ ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.