Connect with us

Ongoing News

ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ വിരമിച്ചു

Published

|

Last Updated

ബെയ്ജിംഗ് | ചൈനയുടെ ഇതിഹാസ ബാഡ്മിന്റൺ താരം ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സ്, 2012ലെ ലണ്ടൻ ഒളിംപിക്‌സ് എന്നിവയിൽ രണ്ട് സ്വർണം നേടിയ ലിൻ ഡാൻ 36ാം വയസ്സിലാണ് കോർട്ടിനോട് വിട പറയുന്നത്. കരിയറിൽ 666 സിംഗിൾസ് കിരീടങ്ങളാണ് ലിൻ സ്വന്തമാക്കിയത്.

അടുത്ത വർഷം ടോക്കിയോയിൽ മറ്റൊരു ഒളിംപിക്‌സ് നടക്കാനിരിക്കെയാണ് ലിൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
കരിയറിന്റെ നല്ല സമയത്തും മോശം സമയത്തും എന്റെ കുടുംബം, കോച്ചുമാർ, ടീമംഗങ്ങൾ, ആരാധകർ തുടങ്ങിയവർ
തനിക്കൊപ്പം നിന്നതായി ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിൽ ലിൻ കുറിച്ചു