Connect with us

National

ബിഹാറില്‍ മിന്നലേറ്റ് എട്ട് പേര്‍ മരിച്ചു

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് എട്ട് പേര്‍ മരിച്ചു. ബിഹാറിലെ അഞ്ച് ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്. സമസ്തിപുരിയില്‍ മൂന്ന് പേരും ലഖിസറായില്‍ രണ്ട് പേരും ഗയ, ബങ്ക, ജാമു എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം ബിഹാറില്‍ 26 പേര്‍ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 100 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.