Connect with us

National

ഡല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് ഭൂചലനം. വൈകീട്ട് ഏഴ് മണിക്കാണ് ഭൗമമാപിനിയില്‍ 4.7 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഗുഡഗാവിന് 60 കിഴക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.

ഭൗമോപരിതലത്തില്‍ നിന്ന് 35 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രകമ്പനമുണ്ടായതെന്ന് ദേശീയ ഭൗമകേന്ദ്രം അറിയിച്ചു. ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീങ്ങുനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപസഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെയായി തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ടുന്നുണ്ട്.