Connect with us

Covid19

ബംഗാൾ ബി ജെ പി. എം പിക്ക് കൊവിഡ്

Published

|

Last Updated

കൊൽക്കത്ത | ബംഗാൾ ബി ജെ പി. എം പി ലോക്കറ്റ് ചാറ്റർജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ പനിയും കഴിഞ്ഞ ഒരാഴ്ചയായി സ്വയം നിയന്ത്രിത ക്വാറന്റൈനിലുമായിരുന്നു ഇവർ. ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എം പി ട്വീറ്റിൽ കുറിച്ചു

അടുത്തിടെയാണ് ലോക്കറ്റ് ചാറ്റർജിയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി പൊതുപരിപാടികളിൽ ഇവർ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest