Connect with us

International

മ്യാൻമറിൽ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം

Published

|

Last Updated

നെയ്പിഡോ| വടക്കൻ മ്യാൻമറിലെ ഒരു രത്‌ന ഖനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ മരണം. 126 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്ന് അഗ്നിശമനസേനാ വകുപ്പും വിവര മന്ത്രാലയ ഉദ്യോഗസ്ഥനും പറഞ്ഞു. കാച്ചിൻ സംസ്ഥാനത്തെ ഹപകാന്ത് പ്രദേശത്ത് തൊഴിലാളികൾ ആഭരണ നിർമാണത്തിന് ആവശ്യമായ രത്‌നങ്ങൾ ശേഖരിക്കുമ്പോഴായിരുന്നു അപകടം.

കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചെളിയുടെ കുത്തൊഴുക്കിൽ തൊഴിലാളികൾ മണ്ണിനടിയിൽ പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതായും അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

രക്ഷാസംവിധാനങ്ങൾ താരതമ്യേന കുറവായതിനാൽ ഇവിടുത്തെ ഖനികളിൽ എല്ലാവർഷവും മണ്ണിടിഞ്ഞ് നിരവധി പേർ മരിക്കാറുണ്ട്. ഖനിയുടമകളിൽ ഭൂരിപക്ഷും സ്ഥാനമൊഴിഞ്ഞ പട്ടാള ഭരണകൂടവുമായി ബന്ധപ്പെട്ടവരായതിനാൽ തന്നെ അന്വേഷണമുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉണ്ടാകാറില്ല.