Connect with us

Covid19

കൊവിഡ് വ്യാപനം: മുംബൈയിൽ നിരോധനാജ്ഞ

Published

|

Last Updated

മുംബൈ| കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ മാസം 15 വരെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്.

മുംബൈ നഗരത്തിൽ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആളുകൾക്ക് ഒറ്റക്ക് മാത്രമെ പുറത്തിറങ്ങാൻ അനുവാദമുള്ളു. കൂട്ടം ചേരാൻ പാടില്ല. ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണ്. ഡെപ്യൂട്ടി കമ്മീഷണർ (ഓപ്പറേഷൻസ്) പ്രണയ അശോക് അറിയിച്ചു.