Connect with us

Gulf

മടങ്ങിവരവ്; യു എ ഇ നയതന്ത്ര കാര്യാലയം സഹായിക്കും

Published

|

Last Updated

ദുബൈ | നാട്ടിൽ നിന്ന് യു എ ഇയിലേക്ക് അടിയന്തിരമായി യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കുവേണ്ട സഹായം ചെയ്യുമെന്ന് ഇന്ത്യയിലെ യു എ ഇ നയതന്ത്ര കാര്യാലയം വ്യക്തമാക്കി. പ്രത്യേക എൻ ഒ സിയുടെ ആവശ്യമില്ല. യു എ ഇ യിൽ എത്താൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (ഐസിഎ) രജിസ്റ്റർ ചെയ്യണം.

യു എ ഇ സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കണം.  “നിലവിൽ ഇന്ത്യയിലുള്ള യു എ ഇ താമസ വിസക്കാർ @UAEembassyIndia മായി ബന്ധപ്പെടണം. എല്ലാ വ്യവസ്ഥകളും പാലിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം @ICAUAE ൽ നിന്ന് ആവശ്യമായ അനുമതി നേടണം.  ചില മാനുഷിക കേസുകളിൽ ഉടൻ തന്നെ അനുമതി നൽകും.

Latest