Connect with us

Saudi Arabia

ദമാമില്‍ കൊവിഡ് ബാധിച്ച് രണ്ട് ആലപ്പുഴ സ്വദേശികള്‍ മരിച്ചു

Published

|

Last Updated

സുലൈമാന്‍ റാവുത്തര്‍, രാജീവ്

ദമാം | സഊദിയിലെ ദമാമില്‍ കൊവിഡ് ബാധിച്ച് രണ്ട് ആലപ്പുഴ സ്വദേശികള്‍ മരിച്ചു.ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സുലൈമാന്‍ റാവുത്തര്‍ (48) ,ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി എസ് രാജീവ് (53) എന്നിവരാണ് മരിച്ചത്.

മൂന്നാഴ്ച മുന്‍പ് താമസ സ്ഥലത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സുലൈമാന്‍ റാവുത്തര്‍ക്ക് പൊള്ളലേറ്റിരുന്നു .ഇതേ തുടര്‍ന്ന് ദിവസവും അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു. ഇതിനിടയില്‍ കടുത്ത പനിയും, ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദഹ്‌റാന്‍ പ്രൊ കെയര്‍ റിയാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവേയാണ് മരണം.
ഭാര്യ : മാജിത , മക്കള്‍ : സല്‍മാന്‍ , സൗഫാന്‍

രണ്ടാഴ്ച മുന്‍പാണ് പനിയും , ശ്വാസ തടസ്സവും മൂലം രാജീവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ കൊവിഡ് സ്ഥിരീകരികരിച്ചിരുന്നു.കഴിഞ്ഞ ദിവസം രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകീട്ടോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു
ഭാര്യ : ബിന്ദു രാജീവ്,മക്കള്‍: അശ്വിന്‍ രാജ് , കാര്‍ത്തിക് രാജ്

---- facebook comment plugin here -----

Latest