തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; ചെന്നൈയിലും മധുരയിലും കൂടുതല്‍ കര്‍ശനം

Posted on: June 29, 2020 10:01 pm | Last updated: June 30, 2020 at 7:49 am

ചെന്നൈ | കൊറോണവൈറസ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ച് തമിഴ്‌നാട്. ചെന്നൈയിലും മധുരയിലും ജൂലൈ അഞ്ച് വരെ കൂടുതല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കും. അടുത്ത മാസം എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണും ഏര്‍പ്പെടുത്തും.

ചെന്നൈയില്‍ ഈ മാസം 19നും മധുരയില്‍ 24നുമാണ് ശക്തമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ജൂലൈ അഞ്ച് വരെ ദീര്‍ഘിപ്പിച്ചത്. ജൂലൈ ആറ് മുതല്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളുമായിരിക്കും രണ്ടിടങ്ങളിലും. ജൂണ്‍ ഒന്നിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം കൊവിഡ് രോഗികളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിനാലാണ് ചെന്നൈയിലും അയല്‍ പ്രദേശങ്ങളായ ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം തുടങ്ങിയവയുടെ ചില ഭാഗങ്ങളിലും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

വിദഗ്ധ സമിതിയുടെ ഉപദേശ പ്രകാരമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലവില്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ALSO READ  മോര്‍ച്ചറി നിറഞ്ഞു; ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ശീതീകരണ കണ്ടെയ്‌നര്‍ ഉപയോഗിക്കുന്നു