Connect with us

International

പ്രധാനമന്ത്രി ജോൺസൺ ഉറക്കത്തിലാണെന്ന് ലേബർ നേതാവ്

Published

|

Last Updated

ലണ്ടൻ| കൊറോണവൈറസ് പ്രതിസന്ധിഘട്ടത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉറക്കത്തിലാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട അടിയന്തര ഘട്ടത്തിൽ അദ്ദേഹം വളരെ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്.

രാഷ്ട്രീയ തന്ത്രജ്ഞനായ ഡൊമിനിക് കമ്മിംഗ്‌സ് വടക്കുകഴിക്കൻ മേഖലയിൽ ചെയ്ത പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പരിഹാസ്യരൂപേണ ചൂണ്ടിക്കാണിച്ചപ്പോൾ അതിനെ വ്യക്തമായി എതിർക്കുകയാണ് പ്രധാനമന്ത്രി ചെയ്‌തെന്നും അദ്ദേഹത്തിന്റെ ആശയവിനിമയം വളരെ മോശമായിരുന്നെന്നും സ്റ്റാർമർ പറഞ്ഞു.