Connect with us

International

പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണം: നാല് ഭീകരരെ വധിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി

Published

|

Last Updated

ഇസ്ലാമാബാദ് |  പാക്കിസ്ഥാനില്‍ കറാച്ചിയിലെ സ്റ്റോക്ക് എക്‌സചേഞ്ചില്‍ നടന്ന ഭീകരാക്രമണത്തതിൽ നാല് ഭീകരരെ വധിച്ചതായി പ്രാദേശിക ചാനലായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ജീവനക്കാരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്‌റ്റോക്ക് എക്‌സചേഞ്ചിലേക്ക് കടന്ന ഭീകരര്‍ തുരുതരെ വെടിയുതിര്‍ക്കുകയാമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത്‌ പേര്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.  ആക്രമണത്തിൽ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.  ഗാര്‍ഡിനും പോലീസുകാര്‍ക്കും  പരുക്കേറ്റിരുന്നു.

ഉയര്‍ന്ന സുരക്ഷയുള്ള നിരവധി സ്വകാര്യ ബേങ്കുകളുടെ കെട്ടിടത്തില്‍ ആയുധങ്ങളുമായി കയറി നിന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. ഭീകരര്‍ സില്‍വര്‍ കോറോള കാറിലാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒരു പോലീസുകാരന്‍, ഒരു ബൈസ്റ്റാന്‍ഡര്‍ എന്നിവരും കൊല്ലപ്പെട്ടു. ഭീകരരില്‍ നിന്ന് ആധുനിയ ഓട്ടോമാറ്റിക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. എല്ലാ ഭീകരരും മനുഷ്യബോംബായിരുന്നുവെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തലവന്‍ മജീദ് ബ്രിഗേഡ് പറഞ്ഞു.

പരുക്കേറ്റവരേയും അപകടത്തില്‍പ്പെട്ടവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എത്ര ഭീകരരാണ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. അഞ്ച് ഭീകരരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയാണ് ആയുധങ്ങളുമായെത്തിയ ഭീകരർ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിച്ചത്.

---- facebook comment plugin here -----

Latest