Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 14 പേര്‍ക്ക്; പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്- 19 ബാധിച്ചത് 14 പേര്‍ക്കാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരില്‍ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊറോണവൈറസ് ബാധിച്ചത്. കോട്ടയം ജില്ലയിലെ നാല് പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയിലേക്ക് 13 പ്രദേശങ്ങള്‍ കൂടിയെത്തി. കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുനിസിപ്പാലിറ്റി (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. നിലവില്‍ 124 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.