Connect with us

Kerala

യു ഡി എഫുമായി ധാരണയില്ല; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് വീണ്ടും ജോസ് വിഭാഗം

Published

|

Last Updated

കോട്ടയം | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. തോമസ് ചാഴികാടനാണ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുമെന്ന ധാരണ യു ഡി എഫ് നേതൃത്വവുമായി പാര്‍ട്ടിക്കില്ല.

ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെക്കില്ല. കൂറുമാറിയ ആളെ പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.

പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന മുന്നണി നിര്‍ദേശം ജോസ് കെ മാണി വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ജോസ് വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണനയിലാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന രൂപത്തില്‍ വളര്‍ന്നതില്‍ മുസ്‌ലിം ലീഗും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു ഡി എഫിലെ പ്രമുഖ കക്ഷികള്‍.

Latest