Connect with us

Covid19

കണ്ടക്ടര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു

Published

|

Last Updated

തൃശൂര്‍ | ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറായ മലപ്പുറം എടപ്പാള്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡിപ്പോ അടച്ചു. ജൂണ്‍ 25ന് ഈ ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗുരുവായൂരില്‍ നിന്നുള്ള ഏഴു സര്‍വീസുകള്‍ റദ്ദാക്കി. കണ്ടക്ടറുമായി സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഊര്‍ജിത ശ്രമം നടത്തിവരികയാണ്.

---- facebook comment plugin here -----

Latest