Connect with us

National

സഫൂറ സർഗാറിന് ജാമ്യം

Published

|

Last Updated

ന്യൂഡൽഹി| ഡൽഹി വംശഹത്യയിൽ ഗൂഢാലോചനക്കാരിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജാമിഅ മില്ലിയ്യ വിദ്യാർഥിനിയും ഗർഭിണിയുമായ സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെയാണ് ജാമ്യം. ഫെബ്രുവരിയിൽ നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തിനിടക്കുണ്ടായ വംശഹത്യയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു എ പി എ ചുമത്തി ഏപ്രിലിലാണ് സഫൂറയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടരമാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു സഫൂറ.

മനുഷ്യത്വപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതിനെ എതിര്ർക്കുന്നില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്നും ഡൽഹി വിട്ടുപോകരുതെന്നുമുള്ള കർശന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Latest