Kerala
പോലീസുകാരന് കൊവിഡ്; ഹൈക്കോടതി ജഡ്ജി നിരീക്ഷണത്തില്‍ പോയി

കൊച്ചി | എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതി ജഡ്ജി ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പോലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയിരുന്നു.
ഇദ്ദേഹം വിജിലന്‍സ് ഓഫിസിലും എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കം ക്വാറന്റീനില്‍ പ്രവേശിച്ചു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----