National
ചൈന തടയാൻ ശ്രമിച്ച ഗാൽവാൻ നദീ പാലം പൂർത്തിയാക്കി കരസേന

ന്യൂഡൽഹി| കിഴക്കൻ ലഡാക്കിലെ ഗാൽവാൻ നദിക്ക് കുറുകെ 60 മീറ്റർ പാലം പണി പൂർത്തിയാക്കി കരസേനാ എൻജീനിയർമാർ. ഡർബുക്കിൽ നിന്ന് കാരക്കോറം ചുരത്തിലെ അവസാന സൈനിക പോസ്റ്റായ ദൗലത്ത്‌ബേഗ്ഓൾഡിയിലേക്കുള്ള 225 കിലോമീറ്റർ തന്ത്രപ്രധാനമായ റോഡ് യാത്ര സുഗമമാക്കുന്നതിനാണ് പാലം നിർമാണം പൂർത്തിയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
പദ്ധതി ഉപേക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തെ നിർബന്ധിതരാക്കാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി പ്രദേശത്ത് സൈനികപരമായ നീക്കങ്ങൾ നടത്തിയിട്ടും അതിനെ അതിജീവിച്ചാണ് നിർമാണം പൂർത്തിയാക്കിയത്,. കിഴക്കൻ ലഡാക്കിൽ പി എൽ എ നടത്തിയ ആക്രമണത്തിനിടയിലും തന്ത്രപരമായാണ് പാലം നിർമാണം പൂർത്തിയാക്കിയത്. വ്യാഴാഴ്ച നിർമാണം പൂർത്തിയായ നാല് തൂണുകളോടു കൂടിയ പാലം ഷ്യോക് നദി-ഗാൽവാൻ നദി സംഗമസ്ഥാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.
---- facebook comment plugin here -----