Connect with us

Covid19

ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കു കൂടി കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ തൃശൂര്‍ സ്വദേശിയായ ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിലെത്തിയ യാത്രക്കാരെ അവരവരുടെ നാടുകളിലേക്കു കൊണ്ടുപോയ ബസ് ഇദ്ദേഹം ഓടിച്ചിരുന്നു. ഇക്കഴിഞ്ഞ 13 ാം തീയതി വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

നേരത്തെ, കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ, ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. വിമാനത്താവളത്തിലെത്തിയ പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ബസിലെ ഡ്രൈവര്‍ക്കാണ് ഇവിടെ അസുഖം ബാധിച്ചത്.

Latest