Connect with us

Gulf

'വന്ദേഭാരതി'ൽ സൗദിയോടുള്ള അവഗണന: പ്രധാന മന്ത്രിക്ക് ഐസിഎഫ് നിവേദനം നൽകി

Published

|

Last Updated

ജിദ്ദ | വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഗൾഫ് രാജ്യങ്ങളിലേക്ക്  ഒരുക്കിയിട്ടുള്ള സ്പെഷ്യൽ വിമാന സർവീസുകളുടെ എണ്ണത്തിൽ സഊദി അറേബ്യയോടു കാണിക്കുന്ന അന്യായം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തി സൗദി നാഷണൽ ഐസിഎഫ്.
ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ സഊദി അറേബ്യയിലേക്ക് ഏറ്റവും കുറച്ച് മാത്രം സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്നത് ഏറ്റവുമധികം ബാധിക്കുക സൗദിയിലെ കേരളീയരെയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഒട്ടേറെ രോഗികളും, ഗർഭിണികളും വിസാ കാലാവധി തീർന്നവരും നാട്ടിൽ നിന്നുള്ള കാരുണ്യം കാത്തിരിക്കുന്നവരാണ്. ഇതു പരിഹരിക്കാനാവശ്യമായ നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കണം. സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിനനുസരിച്ച് നാലാം ഘട്ടം മുതൽ കൂടുതൽ വിമാനങ്ങളനുവദിക്കണമെന്നും പ്രധാനമന്ത്രിക്കു സമർപ്പിച്ച ഹരജിയിൽ ഐസിഎഫ് സൗദി നാഷണൽ കമ്മറ്റി ആവശ്യപ്പെട്ടു.
മൂന്നാം ഘട്ടത്തിൽ അധികമായി അനുവദിച്ച 66 സർവീസുകളിൽ ഒന്നു പോലും സഊദിയിലേക്കില്ലായിരുന്നു. ഏറ്റവും കൂടുതൽ പേർ കേരളീയരായിരുന്നിട്ടും ഇതുവരെ 21 സർവീസുകൾ മാത്രമാണ് സഊദിയിൽ നിന്ന് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തത് എന്നത് ദു:ഖകരമാണ്.
നിവേദനത്തിന്റെ കോപ്പി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും, സൗദിയിലെ ഇന്ത്യൻ അമ്പാസഡർ ഡോ.ഔസാഫ് സഈദിനും നൽകി. ഐസിഎഫ് സൗദി നാഷണൽ കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരി, ജന.സെക്രട്ടറി ബശീർ എറണാകുളം എന്നിവരാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

Latest