Connect with us

Covid19

വനിതാ ലേബര്‍ ക്യാമ്പില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് കേളി കലാസാംസ്‌കാരിക വേദി

Published

|

Last Updated

റിയാദ് | റിയാദില്‍ സ്വകാര്യ മാന്‍പവര്‍ കമ്പനിയിലെ വനിതാ തൊഴിലാളികള്‍ക്ക് അവശ്യ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് നല്‍കി കേളി കലാസാംസ്‌കാരിക വേദി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ കര്‍ഫ്യൂവിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനായി പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് സഹായം നല്‍കിയത്. കഴിഞ്ഞ ദിവസം ഈ ക്യാമ്പിലെ കോട്ടയം പൊന്‍കുന്നം സ്വദേശിനിയായ രമ്യ ശശി ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു.

ക്യാമ്പില്‍ കഴിയുന്നവരുടെ ദുരിതാവസ്ഥ ശ്രദ്ധയിപ്പെട്ട കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സ്വരൂപിച്ച് എത്തിച്ചു നല്‍കുകയായിരുന്നു. ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍, കണ്‍വീനര്‍ മധു പട്ടാമ്പി, നാസര്‍, സെന്‍ ആന്റണി, നെല്‍സന്‍, കരീം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest