Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് കണ്ണൂര്‍ ഇരിട്ടി സ്വദേശി

Published

|

Last Updated

കണ്ണൂര്‍ | കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്. മസ്‌കത്തില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഇന്നാണ്‌
കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. അര്‍ബുദത്തിനു പുറമെ ഹൃദയ-കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ഇതോടെ, സംസ്ഥാനത്ത്‌
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 18 ആയി. ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ ആകെ എണ്ണം 208 ആയിട്ടുണ്ട്.

മറ്റു നാലു പേരൊടൊപ്പമാണ് മുഹമ്മദ് മസ്‌കത്തില്‍ നിന്ന് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.