Connect with us

Kannur

ഷാൾ കഴുത്തിൽ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു

Published

|

Last Updated

ചക്കരക്കൽ | ഷാൾ കഴുത്തിൽ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു. വാരം കടാങ്കോട് ലീഗ് ഓഫീസിന് സമീപം റഷീദ ക്വാർട്ടേസിൽ രജീഷ്-ശരണ്യ ദമ്പതികളുടെ മകൻ റിജ്വൽ ആണ് മരിച്ചത്.

രാവിലെ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് കുട്ടി വാതിലടച്ച് മുറിയിൽ കയറിയിരുന്നു. സാധാരണ വഴക്കു പറഞ്ഞാൽ മുറിയിൽ പോയി കിടക്കുന്നത് പാതിവാണെന്നും പിന്നീട് സാധാരണ പോലെ വന്ന് കളിക്കാറുണ്ടെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. മുറിയിലെ ഹുക്കിൽ ഊഞ്ഞാലാടാനായി സാരികൊണ്ട്
കെട്ടിയിരുന്നു. ഇതിൻ്റെ ഒരു ഭാഗത്തെ കെട്ട് അഴിഞ്ഞിരുന്നു. ഇതിലാണ് കുട്ടിയുടെ കഴുത്ത് കുടുങ്ങിയതായി കണ്ടത്.
ശബ്ദം കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ ഷാളിൽ കുടുങ്ങിയതായി കണ്ടത്.

---- facebook comment plugin here -----

Latest